Breaking News

സംസ്‌ഥാനത്തു കോവിഡ്‌ വ്യാപനം ഉച്ചസ്‌ഥായിയില്‍ എത്തിയിട്ടില്ലെന്നു വിദഗ്‌ധര്‍.

 


കൊച്ചി : സംസ്‌ഥാനത്തു കോവിഡ്‌ വ്യാപനം ഉച്ചസ്‌ഥായിയില്‍ എത്തിയിട്ടില്ലെന്നു വിദഗ്‌ധര്‍. മൂന്നാഴ്‌ചകൂടി നിര്‍ണായകമാണ്‌. രോഗികളുടെ എണ്ണം ഇനിയും കൂടിയാല്‍ "കോവിഡ്‌ സുനാമി"തന്നെ പ്രതീക്ഷിക്കാം. എറണാകുളം, കോഴിക്കോട്‌ ജില്ലകളിലാണ്‌ അതീവഗുരുതരസാഹചര്യമുള്ളത്‌.

എറണാകുളത്തു ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 28%. രാജ്യത്തുതന്നെ ഏറ്റവുമുയര്‍ന്ന നിരക്കാണിത്‌. എറണാകുളം ജില്ലയില്‍ ആകെ 2,084 കിടക്കകളാണു കോവിഡ്‌ ചികിത്സയ്‌ക്കായുള്ളത്‌. ഇതില്‍ 1,146 എണ്ണം നിലവില്‍ ഒഴിവുണ്ട്‌. അതു നിറയാന്‍ അധികദിവസം വേണ്ടിവരില്ലെന്നാണു വിലയിരുത്തല്‍. എറണാകുളത്തിനു പിന്നില്‍ ഡല്‍ഹിയാണ്‌. 10 ലക്ഷത്തില്‍ 1,280 എന്ന നിരക്കിലാണ്‌ ഇവിടെ രോഗികള്‍.

No comments