കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്.
കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. രോഗികളുടെ എണ്ണം ദിവസവും കൂടിവരികയാണ്.
അതേസമയം, വാക്സീന്‍ സ്വീകരിച്ചവരിലെ അണുബാധനിരക്ക് കുത്തനെ കുറഞ്ഞുവെന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരില്‍ അണുബാധനിരക്ക് 65% കുറഞ്ഞുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓക്സ്ഫഡ് / അസ്ട്രസെനെക്ക, ബയോ ടെക് / ഫൈസര്‍ എന്നിവയുടെ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരില്‍ കൊറോണ വൈറസ് അണുബാധയുടെ തോത് 65 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടനിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസും നടത്തിയ രണ്ട് പഠനങ്ങളാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

No comments