Breaking News

എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് കുലുങ്ങാത്തതിന് കാരണം ഒന്നു മാത്രം..!! തെക്കന്‍ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ..!! മലബാറിലും തിരുവിതാംകൂറിലും..


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടുനാള്‍ മാത്രം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി വന്നതോടെ യഥാര്‍ത്ഥ ജനവിധി എന്താവുമെന്ന് അറിയാന്‍ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും ജനങ്ങളും. എക്സിറ്റ് പോള്‍ സര്‍വേകള്‍ എല്ലാം ഇടതുമുന്നണിക്ക് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. എന്നാല്‍, സര്‍വേകള്‍ വെറും അഭിപ്രായങ്ങള്‍ മാത്രമാണെന്നും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. ബി.ജെ.പിയും എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നു. അതേസമയം, അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഇരുമുന്നണികളും കാണുന്നുണ്ട്.


തുടര്‍ ഭരണം ഉറപ്പാണെന്നാണ് എല്‍.ഡി.എഫിന്റെ വിശ്വാസം. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടത്തിയ കണക്കെടുപ്പുകളിലും അവര്‍ വിശ്വാസമര്‍പ്പിക്കുന്നു.


വിവിധ ജില്ലകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകള്‍ പരിശോധിച്ചാണ് തുടര്‍ഭരണം സി.പി.എം നേതൃത്വം ഉറപ്പാക്കുന്നത്. 85 വരെയോ, തരംഗമുണ്ടായാല്‍ 90ന് മുകളില്‍ 100 വരെയോ വരെ സീറ്റുകള്‍ നേടാമെന്നാണ് കണക്കുകൂട്ടല്‍. ചില മണ്ഡലങ്ങളില്‍ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് 85 ഉറപ്പിക്കുന്നത്. 80 സീറ്റില്‍ വരെ പ്രതീക്ഷ പറയുന്ന സി.പി.ഐ, പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്.


യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതല്‍ 82വരെ കോണ്‍ഗ്രസ് കണക്കുകൂട്ടുമ്ബോള്‍ മലബാറില്‍ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഇടതിന് എതിരായി മാറുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. നേമം ഉള്‍പ്പെടെ 7 മുതല്‍ 10വരെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്ന എന്‍.ഡി.എ മൂന്ന് സീറ്റെങ്കിലും ഉറപ്പായി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.


വാശിയേറിയ ത്രികോണപ്പോര് നടന്ന നേമം കൈവിടുമോ, നേമം വീണ്ടും കിട്ടുന്നതിനൊപ്പം മറ്റു സീറ്റുകള്‍ സ്വന്തമാവുമോ തുടങ്ങിയ ചിന്തകളാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്. തുടര്‍ഭരണം കൈവിട്ടാല്‍, സി.പി.എമ്മിലും സി.പി.ഐയിലും സ്ഥാനാര്‍ത്ഥിനിര്‍ണയമടക്കം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിന് വിധേയമാവും. മറിച്ചായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം അജയ്യമാവും. ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം ചോദ്യംചെയ്യപ്പെടും. മറിച്ചായാല്‍, അഴിമതി ആരോപണങ്ങള്‍കൊണ്ട് സര്‍ക്കാരിനെ പ്രഹരിച്ച്‌ വിജയം കൈവരിച്ച നായകനായി ചെന്നിത്തല വാഴ്ത്തപ്പെടും.

No comments