Breaking News

25ല്‍ 18ഉം വിജയിച്ചു..!! കൂടെ ഒരു ലോക്​സഭ സീറ്റും..!! തമിഴ്​നാട്ടില്‍ മികച്ച സ്​ട്രൈക്ക്​ റേറ്റുമായി കോണ്‍ഗ്രസ്​..!! ഒരു സംസ്ഥാനത്ത് കൂടി അധികാരത്തിൽ..

 


ചെന്നൈ: കേരളത്തിലെയും അസമിലെയും പരാജയങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്​ ആശ്വാസമായി തമിഴ്​നാട്​. മത്സരിച്ച 25ല്‍ 18ഉം വിജയിക്കാനായത്​ സഖ്യത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിന്​ കരുത്തായി. സഖ്യത്തില്‍ സീറ്റ്​ അനുവദിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസും​ ഡി.എം.കെയും തമ്മില്‍ പ്രശ്​നങ്ങളുണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തില്‍ എല്ലാം പരിഹരിക്കുകയായിരുന്നു. 72 ശതമാനമാണ്​ കോണ്‍ഗ്രസിന്‍റെ സ്​​ട്രൈക്ക്​ റൈറ്റ്​.


2011ല്‍ 63 സീറ്റുകള്‍ മത്സരിച്ച കോണ്‍ഗ്രസിന്​ അഞ്ചു സീറ്റിലും 2016ല്‍ 41 സീറ്റുകളില്‍ എ​ട്ടെണ്ണത്തിലും മാത്രമേ കോണ്‍ഗ്രസിന്​ വിജയിക്കാനായുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്​ പിന്നാലെ കന്യാകുമാരി ലോക്​സഭ ഉപതെരഞ്ഞെടുപ്പില്‍ 1,37,950 വോട്ടുകള്‍ക്ക്​ വിജയിക്കാനായതും കോണ്‍ഗ്രസിന്​ നേട്ടമായി.


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിയതിന്‍റെ ഫലമായിട്ടാണ്​ വിജയത്തെ കോണ്‍ഗ്രസ്​ വിലയിരുത്തുന്നത്​.


അതേ സമയം തമിഴ്​നാട്ടില്‍ ഇടതുപാര്‍ട്ടികള്‍ക്ക്​ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആറുസീറ്റുകളില്‍ മത്സരിച്ച സി.പി.ഐക്കും സി.പി.എമ്മിനും രണ്ട്​ വീതം മാത്രമേ വിജയിക്കാനായുള്ളൂ. മൂന്ന്​ സീറ്റുകളില്‍ മത്സരിച്ച മുസ്​ലിംലീഗിന്​ ഇക്കുറി ഒരു സീറ്റില്‍ പോലും വിജയിക്കാനായിട്ടില്ല.

No comments