Breaking News

കാലുവാരിയവരൊന്നും വെളിച്ചം കണ്ടില്ല, തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയവര്‍ക്ക് കൂട്ടത്തോല്‍വി..!! ദീദിക്ക് സന്തോഷിക്കാന്‍ കാരണങ്ങള്‍ ഏറെ..

 


കൊല്‍ക്കത്ത: എക്‌സിറ്റ് പോളുകളെ പോലും കവച്ചുവെച്ച്‌ പലരുടേയും പകല്‍സ്വപ്‌നങ്ങള്‍ തകര്‍ത്ത് അധികാരത്തിലേറാന്‍ പോവുന്ന ബംഗാളിന്റെ സ്വന്തം ദീദിക്ക് സന്തോഷിക്കാന്‍ ഇനിയുമുണ്ട് കാരണങ്ങള്‍. തന്നെ പുറകില്‍ നിന്നു കുത്തി ബി.ജെ.പിയുടെ പണക്കൊഴുപ്പിന് പിന്നാലെ പോയ തൃണമൂല്‍ നേതാക്കളൊന്നും ജയത്തിനരിക്ല്# പോലുമെത്തിയില്ലെന്നതാണ് അതില്‍ പ്രധാനം.


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന് പിടിക്കാനായി കുറച്ചൊന്നുമല്ല ബി.ജെ.പി പണിയെടുത്തത്. തെരഞ്ഞെടുപ്പിന് മുമ്ബ് കോടികള്‍ പൊടിച്ചു പാര്‍ട്ടി. ദേശീയ നേതാക്കള്‍ ഉള്‍പെടെ മാസങ്ങളോളം ബംഗാളില്‍ തമ്ബടിച്ചു. എന്നാല്‍ ദീദിയുടെ മക്കള്‍ അവരെ ആട്ടിവിട്ടു.


അതിനിടെ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് നേതാക്കന്‍മാരുടെ ഒഴുക്കുമുണ്ടായി.


മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരുമടക്കമായിരുന്നു ബി.ജെ.പി അധകാരത്തിലേറുന്നത് സ്വപ്നം കണ്ട് തൃണമൂലില്‍ നിന്ന് മറുകണ്ടം ചാടിയത്. ഒഴുക്ക് കൂടിയതോടെ ഒടുവില്‍ ബി.ജെ.പിക്ക് പോലും 'ഇനി സ്വീകരിക്കില്ല' എന്ന് പറയേണ്ടതായി വന്നു. പാര്‍ട്ടി മാറിയ പലരെയും ബി.ജെ.പി പലയിടത്തും മത്സരിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. റിസല്‍ട്ട് വന്നപ്പോള്‍ ജയം മമതക്കും തൃണമൂലിനൊപ്പമായി. പാര്‍ട്ടി വൈരശ് മുക്തമായെന്ന് തൃണമൂലും നാട് വൈറസ് മുക്തമായെന്ന് നാട്ടുകാരും ഒറ്റശ്വാസത്തില്‍ പറഞ്ഞു.


നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്‌ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരൊഴിച്ച്‌ പാര്‍ട്ടി വിട്ടുപോയവരെല്ലാം തോറ്റുതുന്നംപാടി.


മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജിയാണ് അതില്‍ ദയനീയ തോല്‍വിയറിഞ്ഞത്. തൃണമൂലിന് വേണ്ടി മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയിരുന്ന അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിനാണ് പരാജയപ്പെട്ടത്. ഹൗറയിലെ ദൊംജുറിലായിരുന്നു രാജീവ് ബാനര്‍ജി മത്സരിച്ചത്. മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രബര്‍ത്തിയും വമ്ബന്‍ തോല്‍വിയറിഞ്ഞു.

No comments