Breaking News

മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് കാ​ലു​വാ​ര​ല്‍ ഭ​യ​ന്ന്.., ഗ്രൂ​പ്പു​ക​ള്‍ പാ​ര്‍​ട്ടി​യെ ത​ക​ര്‍​ത്തു: സോ​ണി​യ​യോ​ട് മു​ല്ല​പ്പ​ള്ളി.. ഇനി ഒരു നിമിഷം പോലും..

 


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ത​ന്‍റെ നി​ല​പാ​ട് സോ​ണി​യ ഗാ​ന്ധി​യെ ക​ത്ത് മു​ഖേ​ന നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തു​വ​രെ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


സോ​ണി​യ ഗാ​ന്ധി​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണ്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും വ​ള​രെ കൃ​ത്യ​മാ​യി സോ​ണി​യ ഗാ​ന്ധി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.


തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന ദുഃ​ഖ​വും വേ​ദ​ന​യും മ​ന​സി​ലു​ണ്ട്. അ​തു​കൊ​ണ്ട് പ​രാ​ജ​യ​ത്തി​ന്‍റെ പ​രി​പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടെ​യെ​ങ്കി​ലും ത​ല​യി​ല്‍​വെ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞി​ട്ടും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് കാ​ലു​വാ​ര​ല്‍ ഭ​യ​ന്നി​ട്ടാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍.


ഗ്രൂ​പ്പു​ക​ള്‍ പാ​ര്‍​ട്ടി​യെ ത​ക​ര്‍​ത്തു​വെ​ന്നും നേതൃസ്ഥാ​ന​ത്ത് ത​ന്നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


അ​ശോ​ക് ച​വാ​ന്‍ ക​മ്മി​ഷ​നെ ബ​ഹി​ഷ്‌​ക​രി​ച്ചു എ​ന്ന വാ​ര്‍​ത്ത​യോ​ടും മു​ല്ല​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. അ​ശോ​ക് ച​വാ​നെ​യും ആ ​ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി അ​റി​യാം. ക​മ്മി​ഷ​ന്‍ മു​ന്‍​പാ​കെ വ​ന്ന് ഒ​രു പു​തി​യ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന് ച​വാ​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

No comments