ഏറ്റുമാനൂരിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ്..
കോട്ടയം: മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തല മുണ്ഡനംചെയ്ത് കോണ്‍ഗ്രസ് വിട്ട ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ലതിക സുഭാഷ് നേടിയത് 7624 വോട്ട്. 6.04 ശതമാനം വോട്ടാണ് നാലാംസ്ഥാനത്തുള്ള ഇവര്‍ക്ക് ലഭിച്ചത്.
സി.പി.എമ്മിലെ വി.എന്‍. വാസവനാണ് 58,289 വോട്ട് നേടി വിജയിച്ചത് (46.2 ശതമാനം). യു.ഡി.എഫിെന്റ പ്രിന്‍സ് ലൂക്കോസ് 43986 വോട്ടുനേടി രണ്ടാംസ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എന്‍. ഹരികുമാര്‍ 13746 വോട്ടുനേടി മൂന്നാമതെത്തുകയും ചെയ്തു.
ഏഴു സ്ഥാനാര്ഥികളുണ്ടായിരുന്ന മണ്ഡലത്തില്‍ നോട്ടക്ക് 780 വോട്ടുലഭിച്ചു.
സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് പരസ്യമായി തല മൊട്ടയടിച്ച് പാര്‍ട്ടി വിട്ടത്. മുന്നണികള്‍ക്കൊപ്പം ചേരാതെ ഒറ്റക്കു മത്സരിക്കാനായിരുന്നു ഇവരുെട തീരുമാനം. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാതെ ജോസഫ് വിഭാഗത്തിന് വിട്ടുെകാടുത്തതില് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ ഒരുവിഭാഗം രഹസ്യമായി ഇവര്‍ക്ക് പിന്തുണ നല്കി.
ജന്മനാട്ടിലെ ബന്ധങ്ങളും രാഷ്ട്രീയ ഭേദമെന്യേയുള്ള സൗഹൃദങ്ങളും തുണയാകുമെന്നും ഇവര്‍ പ്രതീക്ഷിച്ചു. 1987ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജോര്‍ജ് േജാസഫ് പൊടിപ്പാറ ജയിച്ച ചരിത്രവും ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു.

No comments