Breaking News

മാണി കോൺഗ്രസിൽ നിന്നും മന്ത്രി സ്ഥാനത്തിന് സാദ്ധ്യത ഇവർക്ക്...!! എംപി സ്ഥാനവും പോയ ജോസിന് പാര്‍ട്ടി നേതാവായി തുടരാം..

 


തിരുവനന്തപരും:. എല്‍ഡിഎഫ് വന്‍ തരംഗമുണ്ടാക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമായെന്ന് അഭിമാനിക്കാമെങ്കിലും കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ജോസ്. കെ. മാണിയുടെ തോല്‍വി വന്‍ തിരിച്ചടി. പാലായില്‍ മാണി സി കാപ്പനോട് ഏറ്റുമുട്ടി ജോസ്. കെ. മാണി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മത്സരിപ്പിച്ച മിക്കവരും വിജയം നേടി.


നേരത്തേ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച്‌ നിയമസഭയില്‍ മത്സരിക്കാനിറങ്ങിയ ജോസ്. കെ. മാണി 14,000 വോട്ടുകള്‍ക്കാണ് മാണി സി കാപ്പനോട് പരാജയം ഏറ്റുവാങ്ങിയത്. ജോസ് കെ മാണി തോറ്റതോടെ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളായ റോഷി അഗസ്റ്റിനോ ജയരാജോ മന്ത്രിസ്ഥാനത്ത് എത്താനുള്ള സാധ്യതയും തെളിഞ്ഞു.


എം.പി. സ്ഥാനവും പോയതോടെ ഇനി ജോസിന് പാര്‍ട്ടി നേതാവായി തുടരേണ്ടി വരും.


കേരളാകോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടിയ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ തോല്‍പ്പിച്ചാണ് റോഷി അഗസ്റ്റിന്‍ വിജയം നേടിയത്. 5,563 വോട്ടുകള്‍ക്കായിരുന്നു റോഷി അഗസ്റ്റിന്റെ വിജയം. എന്‍ ജയരാജ് കാഞ്ഞിരപ്പള്ളിയില്‍ 13,000 വോട്ടിന് കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കനെയാണ് ജയരാജ് പരാജയപ്പെടുത്തിയത്.


ജോസഫ് വിഭാഗവും ജോസ് വിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍ ജോസഫ് വിഭാഗത്തിലെ വി.ജെ. ലാലിയെ 2800 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. റാന്നിയില്‍ റിങ്കു ചെറിയാന് മേല്‍ പ്രമോദ് നാരായണനും വിജയം നേടാനായപ്പോള്‍ പൂഞ്ഞാറില്‍ 16,000 വോട്ടുകള്‍ക്ക് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തോല്‍പ്പിച്ചത് പിസി ജോര്‍ജ്ജിനെയായിരുന്നു. ടോമി കല്ലാനി മൂന്നാമതായി.


പാലായില്‍ സിപിഐ. കാലുവാരിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു. മുന്നണിയില്‍ രണ്ടാംസ്ഥാനം ആര്‍ക്കെന്ന തര്‍ക്കം. സീറ്റ് ജോസിനുകൊടുത്ത കാരണമാണ് കാപ്പന്‍ മുന്നണി മാറിയത്. എന്നാല്‍ മദ്ധ്യതിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടായി. കണ്ണൂരില്‍ സജി കുറ്റിയാനിമറ്റവും ചാലക്കുടിയില്‍ ഡെന്നീസ് ആന്‍ണിയും പെരുമ്ബാവൂരില്‍ ബാബു ജോസഫും പിറവത്ത് സിന്ധുമോള്‍ ജേക്കബും തോല്‍വി ഏറ്റുവാങ്ങി.


തൊടുപുഴയില്‍ ജോസിന്റെ കെ.ഐ. ആന്റണി പി.ജെ ജോസഫിന് എതിരേയായിരുന്നു മത്സരിച്ചു തോറ്റത്. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് മോന്‍സ്‌ജോസഫിനോട്ടും തോറ്റു. 12 സീറ്റുകളില്‍ മത്സരിച്ച ജോസിന്റെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ ജയം നേടി. അതേസമയം തോല്‍വിയില്‍ സിപിഐ യ്‌ക്കെതിരേ ആരോപണവുമായി ജോസ് കെ മാണി നേരത്തേ തന്നെ എത്തിയിരുന്നു. സിപിഐ. കാലുവാരിയെന്നാണ് ആക്ഷേപം.


കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്നിടത്ത് സിപിഐ വേണ്ടവിധം പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു ആരോപണം. നേരത്തേ പാലാ സീറ്റ് ജോസിനുകൊടുത്ത കാരണമാണ് കാപ്പന്‍ മുന്നണി മാറിയത്. അദ്ദേഹം പാലായില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

No comments