കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് എല്‍ഡിഎഫ്
തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് എല്‍ഡിഎഫ് ഭരണതുടര്‍ച്ച നേടുമ്ബോള്‍ ബിജെപിയുടെ ഉള്ള അക്കൗണ്ട് കൂടി ജനം ക്‌ളോസ് ചെയ്തു. പഴയത് പോലെ എല്‍ഡിഎഫും യുഡിഎഫും സീറ്റുകള്‍ നേടിയപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന നേമം സീറ്റു കൂടി ബിജെപിയ്ക്ക് നഷ്ടമായി. വിജയസാധ്യത നില നിര്‍ത്തി വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ മുന്നില്‍ നിന്ന മൂന്ന് മണ്ഡലങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയ ശേഷം ക്‌ളൈമാക്‌സില്‍ ബിജെപി പൊട്ടി.
കഴിഞ്ഞ തവണ കിട്ടിയ ഒരു സീറ്റിന്റെ അവസാന തിരിയും അണഞ്ഞു ദയനീയമായി ബിജെപി പരാജയപ്പെട്ടു. നേരത്തേ ഏഴു ഇടങ്ങളില്‍ ഉണ്ടായിരുന്ന ബിജെപിയുടെ രണ്ടാം സ്ഥാനം അഞ്ചിലേക്ക് ചുരുങ്ങി.

No comments