Breaking News

കണ്ണൂര്‍ ജില്ലയില്‍ 11 സീറ്റില്‍ ഒന്‍പതിലും വിജയമുറപ്പിച്ച്‌ എല്‍ഡിഎഫ്

 


കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 11 സീറ്റില്‍ ഒന്‍പതിലും വിജയമുറപ്പിച്ച്‌ എല്‍ഡിഎഫ്. കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സതീശന്‍ പാച്ചേനിയെ രണ്ടാമതും വീഴ്ത്തിയതും എല്‍ഡിഎഫിന് അപ്രതീക്ഷിത വിജയമായി.

പേരാവൂരിലും ഇരിക്കൂറിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ നേരിയ ലീഡ് മാത്രമായി കുറഞ്ഞുകൊണ്ട് ഇരിക്കുന്നതാണ് കാണുന്നത്.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെകെ ഷൈലജയും കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും മികച്ച വിജയം നേടി. എന്നാല്‍ തളിപ്പറമ്ബില്‍ എംവി ഗേവിന്ദന്റെ ഭൂരിപക്ഷം ഇടിഞ്ഞത് ശ്രദ്ധേയമായി.

കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, അഴിക്കോട്, കൂത്തുപറമ്ബ് എന്നിവിടങ്ങളില്‍ വിജയം പ്രതീക്ഷിച്ച യുഡിഎഫിന് മലയോര മണ്ഡലങ്ങളായ ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് ആ പ്രതീക്ഷ കാക്കാനായത്.

No comments