രാജ്യം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു പശ്ചിമബംഗാളില്‍ നടന്നത്.
കൊല്‍ക്കത്ത: രാജ്യം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു പശ്ചിമബംഗാളില്‍ നടന്നത്.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത് .
എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളില്‍ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും. 157 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍, 79 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 76 സീറ്റുകളില്‍ ബിജെപിയും രണ്ടിടത്ത് ഇടത്-കോണ്‍ഗ്രസ് മുന്നണിയും മുന്നിട്ടുനില്‍ക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ പനീഹട്ടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റ് തലചുറ്റി വീണു.

No comments