ജലീലിന് തിരിച്ചടിയോ? തവനൂരില്‍ ഫിറോസ് കുന്നംപറമ്ബില്‍ ലീഡ് ഉയര്‍ത്തുന്നു
തവനൂര്‍: വിവാദങ്ങള്‍ കെടി ജലീലിന് പ്രതിബന്ധമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം. കൗണ്ടിംഗ് തുടങ്ങി ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തു വരുമ്ബോള്‍ കെടിജലീല്‍ പിന്നിലാണ്. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്ബില്‍ ലീഡ് ഉയര്‍ത്തുകയാണ്. 329 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.
ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. എല്‍ഡിഎഫ്-82, യുഡിഎഫ്- 56, എന്‍ഡിഎ- 02 എന്നതാണ് ഏറ്റവുമൊടുവിലത്തെ ലീഡ് നില.
പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്റെ കുതിപ്പ് തുടരുകയാണ്. 2200 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്.
നേമത്തും വിജയ പ്രതീക്ഷയില്‍ തന്നെയാണ് എന്‍ഡിഎ. കുമ്മനം രാജശേഖരന്‍ തുടക്കം മുതല്‍ തന്നെ അവിടെ ലീഡ് ചെയ്യുന്നുണ്ട്.
പ്രമുഖ നേതാക്കള്‍ എല്ലാം ലീഡ് ചെയ്യുന്നുണ്ട്. പാലായില്‍ ജോസ് കെ മാണി ലീഡ് ഉയര്‍ത്തുന്നുണ്ട്. ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ 56 വോട്ടുകള്‍ക്ക് മുന്നിലാണ്.

No comments