Breaking News

അപമാനിച്ച്‌ പുറത്താക്കാന്‍ ശ്രമിക്കുമ്പോഴും അന്തസ്സ് കൈവിടാതെ മുല്ലപ്പള്ളി..!! സാങ്കേതികം മാത്രമെന്ന് വിശദീകരണം..!! കെപിസിസി അധ്യക്ഷ പദത്തിനായി ചരടുവലി ശക്തമാക്കി നേതാക്കള്‍..

തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി അണികള്‍ തെരുവിലിറങ്ങുമ്ബോള്‍, ചുമതലകളില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനില്‍ക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും അതിനാല്‍ ഔദ്യോ​ഗിക പദവി ഇനി ഉപയോ​ഗിക്കില്ല എന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

രാജി അറിയിച്ചതിനാല്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമര്‍ശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയര്‍ന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചത്.

തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമര്‍ശനങ്ങള്‍ മുഴുവന്‍. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശന്‍ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്. എന്നാല്‍, സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത്‌ പോലെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാതെ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.

അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെ സുധാകരനെ അനുകൂലിച്ച്‌ പ്രവര്‍ത്തകര്‍ എത്തി. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനര്‍. ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂന്ന് പ്രവര്‍ത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.

No comments