"സുധാകരൻ പ്രസിഡൻറ് ആയാൽ കോൺഗ്രസ് 16 കഷണം ആവും.. സതീശൻ വന്നത് വളഞ്ഞ വഴി.." :- വെള്ളാപ്പള്ളിയുടെ വിമർശനം..
ആലപ്പുഴ: കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് ഇല്ലാത്ത അവസ്ഥയാണ്. കെ. സുധാകരന് കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യ വരന്പിലാണ്. വി.ഡി. സതീശന് പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തില്‍ അദ്ദേഹം കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വി.ഡി. വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെയും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു. ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നുമില്ല. അവരെക്കുറിച്ച് ആരും പറയുന്നില്ല. പിന്നാക്ക ക്ഷേമവകുപ്പ് പേരിനുപോലും പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.

No comments