Breaking News

പിസിസി അധ്യക്ഷ പദവിക്ക് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ലക്ഷ്യം വേറെയെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാന്റ്..!! വര്‍ക്ക് ചെയ്യാത്ത വര്‍ക്കിങ് പ്രസിഡന്റുമാരും പുന സംഘടനയില്‍ പുറത്താകും..?? കൊടിക്കുന്നിലിന് പകരക്കാരെയും ഹൈക്കമാന്‍ഡ് കണ്ടെത്തി..!! പിന്നാക്ക വിഭാഗത്തില്‍ നിന്നും പുതിയ നേതാക്കള്‍ വരട്ടെയെന്നും ഹൈക്കമാന്‍ഡ്..!!

 


ഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്താ സമ്മേളനങ്ങളിലൂടെയും കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യമുയര്‍ത്തിയത് സമ്മര്‍ദ്ദ തന്ത്രമെന്ന വിലയിരുത്തലില്‍ ഹൈക്കമാന്‍ഡ്.


പുതിയ പുനസംഘടനയില്‍ നിലവിലുള്ള വര്‍ക്കിങ് പ്രസിഡന്റ് പദവിയില്‍ തുടരാനാണ് കൊടിക്കുന്നില്‍ ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ പുനസംഘടനയില്‍ കൊടിക്കുന്നിലിനെ പരിഗണിക്കേണ്ടെന്നു തന്നെയാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുള്ളത്.


മൂന്നരപതിറ്റാണ്ട് എംപി സ്ഥാനം. ഡിസിസി പ്രസിഡന്റ് പദവി മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദം വരെ കൊടിക്കുന്നിലിനെ തേടിയെത്തിയ പാര്‍ട്ടി-പാര്‍ലമെന്ററി പദവികള്‍ നിരവധിയാണ്.


എന്നിട്ടും അദ്ദേഹം തനിക്കു തന്റെ സമുദായത്തിന്റെ പേരില്‍ ലഭിക്കുന്ന എല്ലാ സ്ഥാന മാനങ്ങള്‍ക്കും വേണ്ടി അലമുറയിടുകയാണ്. മറ്റൊരാളെ വളര്‍ത്താനോ, അവര്‍ക്കായി മാറി കൊടുക്കാനോ അദ്ദേഹം തയ്യാറാകുന്നില്ല എന്നതു എക്കാലവും ഉയരുന്ന വിമര്‍ശനമാണ്.


അതേസമയം ഇത്തവണ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി ഉടച്ചു വാര്‍ക്കുന്നതോടെ കൊടിക്കുന്നില്‍ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ അതിന് മുന്‍കൂട്ടി തടയിട്ട് തന്റെ വര്‍ക്കിങ് പ്രസിഡന്റ് കസേര സംരക്ഷിക്കാനുള്ള നീക്കമാണ് കൊടിക്കുന്നില്‍ നടത്തിയതെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തിന് താനും അര്‍ഹനാണെന്ന് പറഞ്ഞ് കൊടിക്കുന്നില്‍ സാമൂഹ്യ മാധ്യമങ്ങളിലിട്ട കുറിപ്പില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.


വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് വര്‍ഷങ്ങളായി ഇരിക്കുന്ന കൊടിക്കുന്നില്‍ നടത്തിയ വര്‍ക്ക് എന്തെന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നു തന്നെ പറയേണ്ടി വരും. തനിക്ക് ചുമതലയുണ്ടായിരുന്ന ജില്ലകളിലെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം കൊടിക്കുന്നിലിനുമുണ്ട്. എന്നാല്‍ അതൊന്നുമില്ല എന്ന മട്ടില്‍ കൈകഴുകിയാണ് കൊടിക്കുന്നില്‍ നടക്കുന്നതെന്നാണ് ആക്ഷേപം.


എന്നാല്‍ നേതൃത്വത്തിന്റെ വീഴ്ചകള്‍ കണക്കിലെടുക്കുമ്ബോള്‍ കൊടിക്കുന്നിലും പുനസംഘടനയില്‍ പുറത്താകും. ഈ സാഹചര്യത്തിലാണ് വീണ്ടും വര്‍ക്കിങ് പ്രസിഡന്റ് പദവി ഉറപ്പിക്കാന്‍ കൊടിക്കുന്നില്‍ ഈ നീക്കം നടത്തിയതെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. കൊടിക്കുന്നിലിന് പകരം പുതിയ നേതാക്കള്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നും വരട്ടെ എന്നു തന്നെയാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങളും പറയുന്നത്.

No comments