200 സീറ്റുകളില്‍ ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത് അവരാണ്; കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷം സങ്കല്‍പ്പിക്കാനാവില്ലെന്ന് തേജസ്വി യാദവ്..!! രാഹുൽ ഗാന്ധിയുടെ..
ന്യൂഡല്‍ഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 പാര്‍ലമെന്‍റ് സീറ്റുകളില്‍ 200 സീറ്റുകളില്‍ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസാണെന്നും തേജസ്വി പറഞ്ഞു. എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് തേജസ്വി അഭിപ്രായ പ്രകടനം നടത്തിയത്.
''ഏത് പ്രതിപക്ഷ സഖ്യമായാലും അതിെന്റ അടിസ്ഥാനം കോണ്‍ഗ്രസ് ആകും. പക്ഷേ ശക്തരായ പ്രാദേശിക പാര്‍ട്ടികളും മുന്‍നിരയില്‍ തന്നെയുണ്ടാകും. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇപ്പോള്‍ തന്നെ ആരംഭിക്കണം. നമുക്ക് കോണ്‍ഗ്രസില്ലാത്ത സഖ്യം സങ്കല്‍പ്പിക്കാനാവില്ല.
ആരാണ് നേതൃത്വമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിക്കണം. രാജ്യത്തിെന്റ നിലനില്‍പ്പിനായി എല്ലാവരും വിട്ടുവീഴ്ചകള്‍ ചെയ്യണം''-തേജസ്വി പറഞ്ഞു.
നേരത്തേ ശിവസേനയും എന്‍.സി.പിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ബിഹാറില്‍ മഹാസഖ്യത്തിെന്റ ഭാഗമായി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം മത്സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രകടനം ദയനീയമായിരുന്നു.

No comments