2022 തെരഞ്ഞെടുപ്പ് ലക്ഷ്യം ; പഞ്ചാബ് ഏക്ത പാര്‍ട്ടിയും മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ലയിച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് ഏക്ത പാര്‍ട്ടിയും മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ലയിച്ചെന്ന് റിപ്പോര്‍ട്ട് . ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ ഔ ദ്യോഗിക പ്രഖ്യാപനം നടത്തിയത് .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു .
സുഖ്പാല്‍ സിങ് ഖൈറ, ജഗ്ദേവ് സിങ്, പിര്‍മല്‍ സിങ് എന്നീ എം.എല്‍.എമാരാണ് ഡല്‍ഹിയിലെത്തിയത്. എ എ പി നേതാവും പ്രതിപക്ഷ നേതാവുമായ സുഖ്പാല്‍ സിങ് 2019ല്‍ പാര്‍ട്ടി വിട്ട് പഞ്ചാബ് ഏകതാ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
2022 ല്‍ ആദ്യം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പരമാവധി ശക്തി സംഭരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് .
മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മുതിര്‍ന്ന നേതാവ് നവജ്യോത് സിധുവും പരസ്പരം പോരടിച്ചത് കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

No comments