പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഒന്നിച്ചു ; ഡി.സി.സി അധ്യക്ഷ സ്ഥാനത്തിന് ഗ്രൂപ്പ് മറന്ന് കൂട്ടയിടി..!! ഗ്രൂപ്പ് സമവാക്യങ്ങൾ ആകെ..
കോട്ടയം: പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഒന്നിച്ച കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഡി.സി.സി അധ്യക്ഷസ്ഥാനത്തിന് പലയിടത്തും കൂട്ടയിടി തുടരുന്നു. ഗ്രൂപ്പുസമവാക്യങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയുള്ള കളിയാണ് ജില്ലകളില്‍ അരങ്ങേറുന്നത്. ഫലത്തില്‍ സംഘടനതെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ എല്ലാതലത്തിലും ഏറ്റുമുട്ടല്‍ ശക്തമാക്കിയിരിക്കുകയാണ്.
ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈകമാന്ഡിെന്റ നേരിട്ടുള്ള ഇടപെടലുള്ളതിനാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കും കാര്യമായൊന്നും ചെയ്യാനാകുന്നില്ല.
കോണ്‍ഗ്രസിലെ ഗ്രൂപ് സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും ഇത്തവണ സംഘടന തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. ഐ ഗ്രൂപ്പില്‍തന്നെ ഇപ്പോള്‍ ഒന്നിലധികം ഗ്രൂപ്പുകളുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ െഎ ഗ്രൂപ് ഹൈകമാന്‍ഡിന് കത്തയച്ചതും എ, ഐ നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. കത്തുമായി ബന്ധെപ്പട്ട് ആശയക്കുഴപ്പം നില്നില്ക്കുന്നുണ്ടെന്ന് എ വിഭാഗം നേതാക്കള്‍ ആരോപിച്ചതും പുതിയ വിവാദത്തിന് വഴിയൊരുക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ട് ഹൈന്ദവ വോട്ടുകള്‍ നഷ്ടമായി എന്നായിരുന്നു ഐ ഗ്രൂപ്പിെന്റ ആരോപണം. ഇതിനെതിരെ എ വിഭാഗം ശക്തമായി രംഗത്തുവന്നതും തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക ഐക്യസാധ്യതകളെപോലും പ്രതികൂലമായി ബാധിെച്ചന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം മധ്യകേരളത്തില്‍ പല ജില്ലയിലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. നേതൃതലത്തില്‍ ഭിന്നതയും രൂക്ഷമാണ്. ഇതെല്ലാം പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കാം. കോട്ടയത്ത് ഡി.സി.സി പ്രസിഡന്റുസ്ഥാനത്തിന് വിവിധ ഗ്രൂപ്പുകളിലായി ഒമ്ബതുപേര്‍ രംഗത്തുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും സമാന സാഹചര്യമാണ്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്ക് താല്പര്യമുള്ള ആളെ പ്രസിഡന്റാക്കുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍, ഇത്തവണ ഗ്രൂപ്പുകളെല്ലാം സ്ഥാനമാനത്തിന് രംഗത്തുണ്ട്. മധ്യകേരളത്തിലെ മറ്റുജില്ലകളിലും ഇതേ നിലപാടിലാണ് ഗ്രൂപ്പുകള്‍.

No comments