ബ്രണ്ണൻ പോരിൽ സുധാകരന് വിജയമോ..?? സുധാകരന് മറുപടിയുമായി വന്നത് വിജയരാഘവൻ..!! ബ്രണ്ണന്‍ വിവാദം അവസാനിപ്പിച്ച് സിപിഎം..!! പിണറായിക്ക്..
തിരുവനന്തപുരം: ബ്രണ്ണന്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. 'സുധാകരന്‍ പറഞ്ഞതിനോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചു' വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ കുറിച്ച് അറിയിക്കവെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ.വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
ഏത് സമയവും പെട്രോള്‍ ഡീസല്‍ വില നൂറ് കടക്കപം. ഇതിനെതിരെ പഞ്ചായച്ച് വാര്‍ഡുകളിലും എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജൂണ്‍ 30ന് വൈകിട്ട് നാലിന് 25,000 കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറയ്‌ക്കാന്‍ സാമ്ബത്തിക സ്ഥിതി പരിശോധിക്കുമ്ബോള്‍ സാധിക്കില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.
ഇന്ധനനികുതി സംസ്ഥാനം കുറയ്‌ക്കണം എന്ന കോണ്‍ഗ്രസ് ആവശ്യത്തെയും അദ്ദേഹം തളളി. കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലേേതിനെക്കാള്‍ ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.
മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. അവരുടെ ആവശ്യമനുസരിച്ചാണ് മരംമുറിയ്‌ക്കാന്‍ ഉത്തരവ് നല്‍കിയത്. അത് ദുര്‍വിനിയോഗം ചെയ്‌തയുടന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

No comments