വിവാദം രാഷ്ട്രീയ നേട്ടമോ..?? കോട്ടമോ..?? കോണ്‍ഗ്രസ് വിലയിരുത്തൽ ഇങ്ങനെ..
തിരുവനന്തപുരം: കണ്ണൂര്‍ രാഷ്ട്രീയം ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് കൊമ്ബുകോര്ത്തതോടെ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞതിെന്റ ആത്മവിശ്വാസത്തില്‍ കെ. സുധാകരന്. സുധാകരന് പാര്‍ട്ടി അധ്യക്ഷനായതിനെ ആശങ്കയോടെ കണ്ടവരും കണ്ണൂര്‍ പോരില്‍ ഒറ്റക്കെട്ടായിനിന്ന് അദ്ദേഹത്തിന് പിന്തുണ നല്‍കിയതോടെ, തെരഞ്ഞെടുപ്പ് തോല്‍വിയെതുടര്‍ന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്‍വാങ്ങിനിന്ന പാര്‍ട്ടി അണികള്‍ വീണ്ടും സജീവമായി.
കെ.പി.സി.സി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ അതേ നാണയത്തില്‍ നേരിടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിെന്റ തീരുമാനം. എന്നാല്‍, വിവാദം നീട്ടിക്കൊണ്ട് പോകാതെ മരംമുറി ഉള്‍പ്പെടെ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.
വിവാദത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ലക്ഷ്യം മരംമുറി വിവാദം മറച്ചുവെക്കലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ രംഗത്തുവന്നതും അതിനാലാണ്. പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളും ശക്തമായ പിന്തുണ നല്‍കിയെന്ന് മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണവും നടത്തി. സുധാകരന് കെ.പി.സി.സി അധ്യക്ഷനായതിനെ സി.പി.എം ഭയപ്പെടുന്നെന്ന വാദത്തിന് ശക്തിപകരാനും അദ്ദേഹത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം സഹായകമായി.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ സുധാകരന് മറുപടി നല്‍കിയെന്ന് മാത്രമല്ല അന്വേഷണത്തിന് അദ്ദേഹത്തെ വെല്ലുവിളിക്കുകയും െചയ്തു. പിണറായിയുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തിലെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഡി.സി.സി ജന. സെക്രട്ടറിയെ ഇതേ വാര്‍ത്തസമ്മേളനത്തില്‍ ഹാജരാക്കി മുഖ്യമന്ത്രിയുടെ ഭൂതകാലം ചര്‍ച്ചയാക്കാനും സുധാകരന് സാധിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകെര സംബന്ധിച്ചിടത്തോളം ഇതെല്ലാം ആത്മവിശ്വാസം നല്‍കുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താഴെത്തട്ടില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ പോംവഴികള്‍ ആലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം തലപുകക്കുന്ന ഘട്ടത്തിലാണ് ശത്രുപക്ഷംതന്നെ അവര്‍ക്ക് അവസരം ഒരുക്കിനല്‍കിയിരിക്കുന്നത്.

No comments