Breaking News

പരാതിക്കാരിയോടു തട്ടിക്കയറിയതല്ല ജോസഫൈനു പറ്റിയ തെറ്റ്; യഥാര്‍ത്ഥ തെറ്റ് മറ്റൊന്നാണെന്ന് എ ജയശങ്കർ..

 


തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫെെന്റെ രാജിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാര്‍ത്ഥ തെറ്റ്. പറഞ്ഞിട്ടു ഫലമില്ല. ഇനി അനുഭവിക്കെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.


ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി കൂടി കെെവിട്ടതോടെയാണ് ജോസഫെെന്‍ രാജിവച്ചത്. സ്വകാര്യ ചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അനുഭവിച്ചോളാന്‍ പറഞ്ഞ ജോസഫെെന്റെ നടപടിയാണ് രാജിയിലേക്ക് നയിച്ചത്.



ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതായും ജോസഫെെന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു എന്നുമാണ് സി.പി.എം പറയുന്നത്.


വനിത കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഘടനയില്‍ അതില്‍ ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. 'കമ്മിഷന്‍ അദ്ധ്യക്ഷ എന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത് അറിവും, പരിചയവുമുള്ള ആളായിരിക്കണം. പരാതിക്കാരോട് കരുതലോടെ വേണം പെരുമാറാന്‍. ഒരു തരത്തിലും പരാതിക്കാരെ ബുദ്ധിമുട്ടിക്കാനല്ല കമ്മിഷന്‍. ഇപ്രകാരം വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നല്‍കുന്നതിനും, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മിഷന്‍ രൂപീകരിച്ചത്.' എന്നാല്‍ ജോസഫെെന്‍ പലപ്പോഴും ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത് എന്ന അക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

No comments