Breaking News

അധികാരത്തില്‍ വന്നത് എന്‍.ഡി.എ..!! പക്ഷേ, മന്ത്രിസഭയാകെ മുന്‍ കോണ്‍ഗ്രസ്..

 


പുതുച്ചേരി: എന്‍. രംഗസ്വാമിയുടെ നേതൃത്വത്തില്‍ പുതുച്ചേരിയില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരുമെല്ലാം പഴയ കോണ്‍ഗ്രസുകാര്‍. ചുരുക്കി പറഞ്ഞാല്‍ മുന്‍ കോണ്‍ഗ്രസുകാരുടെ മന്ത്രിസഭ എന്നു പറയാം. പുതിയ മന്ത്രിമാരായ എ. നമശ്ശിവായവും, ജോണ്‍ കുമാറും ലക്ഷ്മീ നാരായണനും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അവസാന നിമിഷം വരെ കോണ്‍ഗ്രസുകാരായിരുന്നു. പുതിയ മന്ത്രിമാരായ തേനി ജയകുമാറും, തിരുമുരുകനും, 2016 വരെ കോണ്‍ഗ്രസുകാരായിരുന്നു. മുഖ്യമന്ത്രി എന്‍. രംഗസാമിയും മന്ത്രി രാജവേലുവും 2011 വരെ കോണ്‍ഗ്രസുകാരായിരുന്നു. സ്പീക്കര്‍ ഏമ്ബലം ശെല്‍വത്തിന് പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസ് ബന്ധമില്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ എന്‍.ആര്‍. കോണ്‍ഗ്രസുമായി ബന്ധമുണ്ട്. ഡി.എം.കെ.യുടെ പ്രതാപകാലത്ത് മുന്‍ മുഖ്യമന്ത്രി ജാനകി രാമന്റെ മകന്‍ രമേഷിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഹോട്ടല്‍ മാനേജരായിരുന്ന ഇദ്ദേഹം 2015ല്‍ എന്‍.ആര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവിടെ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് 2016ല്‍ ബി.ജെ.പിയിലേക്ക് ചുവട് മാറ്റി.


കോണ്‍ഗ്രസിന് കേന്ദ്ര ഭരണാധികാര പിന്തുണയും ദേശീയ തലത്തില്‍ ഉറച്ച നേതൃത്വമില്ലാത്തതുമാണ് പുതുച്ചേരി രാഷ്ട്രീയത്തില്‍ ഘട്ടം ഘട്ടമായി ദ്രാവിഡ കക്ഷികളെ പിന്നിലാക്കി മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞ സാഹചര്യം നിലനിര്‍ത്താന്‍ കഴിയാതെ വരുന്നത്. ഡി.എം.കെയ്ക്ക് സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട് ഭരണം ലഭിച്ചതും എ.ഐ.എ.ഡി.എം.കെ. ദുര്‍ബലമായതുമാണ് പുതുച്ചേരിയില്‍ ദ്രാവിഡ രാഷ്ട്രീയം ശക്തി പ്രാപിക്കാന്‍ സാധ്യത തെളിഞ്ഞത്. ദീര്‍ഘകാല ഭരണകക്ഷിയായ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രം ലഭിച്ചപ്പോള്‍ ഡി.എം.കെയ്ക്ക് ആറ് സീറ്റ് ലഭിച്ചിട്ടുണ്ട്.

No comments