ബിജെപിക്ക് വൻ പ്രഹരം..!! ലോക്‌സഭ എംപി സ്ഥാനവും ബിജെപി അംഗത്വവു രാജിവച്ച് ബാബുല്‍ സുപ്രിയോ..
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി സഭയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ലോക്‌സഭാംഗത്വവും ബിജെപി പാര്‍ട്ടി അംഗത്വവും ഉപേക്ഷിച്ച് ബാബുല്‍ സുപ്രിയോ. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായിരുന്ന സുപ്രിയോയെ കഴിഞ്ഞമാസം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ഒഴിവാക്കിയത്.
സ്ഥാനം നഷ്‌ടമായതില്‍ അതൃപ്‌തിയുണ്ടായിരുന്ന സുപ്രിയോ ഫേസ്‌ബുക്കിലൂടെ താന്‍ സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ജനസേവനത്തിന് പാര്‍ട്ടി ആവശ്യമില്ലെന്നും ഒരു പാര്‍ട്ടിയും തന്റെ പിന്നാലെ വരേണ്ടെന്നും അദ്ദേഹം കുറിച്ചു. 'ഗുഡ്‌ബൈ' എന്ന് സൂചിപ്പിച്ച് ഫേസ്ബുക്കിലിട്ട ദീര്‍ഘമായ കുറിപ്പില്‍ അച്ഛന്‍, അമ്മ, ഭാര്യ, മകള്‍, രണ്ട് സുഹൃത്തുക്കള്‍ ഇവര്‍ പറഞ്ഞത് കേട്ടതായും തന്റെ തീരുമാനമെടുത്തതായും സുപ്രിയോ പറയുന്നു.
ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നഡ്‌ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതലായവരെയെല്ലാം നന്ദിയോടെ പരാമര്‍ശിക്കുന്നുണ്ട് കുറിപ്പില്‍. 2014ല്‍ പശ്ചിമബംഗാളിലെ അസനോളില്‍ നിന്നാണ് ബാബുല്‍ സുപ്രിയോ ആദ്യമായി ലോക്‌സഭയിലെത്തിയത്. 2019ലും വിജയം ആവര്‍ത്തിച്ചു. ആദ്യ വരവില്‍ തന്നെ കേന്ദ്രമന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചു.ഗ്രാമവികസന വകുപ്പാണ് അന്ന് ലഭിച്ചത്.

No comments