താക്കറെ കുടുംബത്തില്‍നിന്ന് ഒരാള്‍കൂടി..!! 2022ലെ തെരഞ്ഞെടുപ്പ് ചുമതലകള്‍ രാജ് താക്കറെയുടെ മകന്..
മുംബൈ: മഹാരാഷ്ട്രയിലെ 10 മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ താക്കറെ കുടുംബത്തില്‍നിന്ന് പുതിയൊരാള്‍ എത്തിയേക്കും.
രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയാണ് പാര്‍ട്ടിയുടെ ഭരണപരമായ ചുമതലകള്‍ അടുത്തവര്‍ഷം ഏറ്റെടുക്കുക. 2022ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ നയിക്കുന്നത് ഇദ്ദേഹമാകുമെന്നാണ് വിവരം.
ശിവസേന പ്രസിഡന്‍റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ, മകന്‍ ആദിത്യ താക്കറെ, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ചീഫ് രാജ് താക്കറെ തുടങ്ങിയവരാണ് പ്രധാന താക്കറെ നേതാക്കള്‍. ഉദ്ധവ് താക്കറെയുടെ അടുത്ത ബന്ധുവാണ് രാജ് താക്കറെ.
അമിത്തിനോട് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനും നാസിക്കില്‍ പ്രചാരണം ആരംഭിക്കാനും അനൗദ്യോഗികമായി രാജ് താക്കറെ നിര്‍ദേശം നല്‍കിയതായാണ് വിവരം. 2020 ജനുവരി 23നാണ് അമിത്തിന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 94ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്.
എം.എന്‍.എസിന് അഭിമാന പ്രശന്മാണ് നാസിക്കിലെ തെരഞ്ഞെടുപ്പ് വിജയം. പാര്‍ട്ടിയുടെ ജന്മസ്ഥലമാണിവിടം. 2006ല്‍ പാര്‍ട്ടി പിറവിയെടുത്തതിന് ശേഷം ഒറ്റക്ക് അധികാരത്തിലേറിയ സ്ഥലവും ഇവിടമാണ്. 2012ലെ തെരഞ്ഞെടുപ്പില്‍ നാസിക് മുനിസിപ്പല്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്തിയിരുന്നെങ്കിലും 2017ല്‍ ഭരണം നഷ്ടമായിരുന്നു.
'2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അമിത് താക്കറെ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. 2022ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വലിയ പങ്ക് വഹിക്കും. എം.എന്‍.എസിന്‍റെ ഭരണപരമായ ചുമതലകളും അദ്ദേഹം നിര്‍വഹിക്കും. അനൗദ്യോഗികമായി രാജ് താക്കറെ നാസിക്കില്‍ അമിത്തിനോട് പ്രചാരണം ആരംഭിക്കാനും നിര്‍േദശം നല്‍കി' -എം.എന്‍.എസ് മുതിര്‍ന്ന നേതാവ് 'ദ പ്രിന്‍റി'നോട് പറഞ്ഞു.
നാസിക്കിനെ കൂടാതെ മുംബൈ, പുണെ, പിംപ്രി ചിഞ്ച്വാദ്, താനെ, ഉല്ലാസ്നഗര്‍, നാഗ്പുര്‍, അമരാവതി, അകോല, സോലാപുര്‍ എന്നിവിടങ്ങളും തെരഞ്ഞെടുപ്പ് നേരിടും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 29കാരനായ അമിത് രണ്ടുതവണ നാസിക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ എം.എന്‍.എസ് നേതാക്കളുമായി യോഗം ചേരുകയും പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവ നേതാക്കളുമായി കൂടിയാേലാചനകള് നടത്തുകയും ചെയ്തിരുന്നു.
2017ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ ബി.ജെ.പിയിേലക്ക് പോയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അമിത് എല്ലാ ബൂത്തുകളിലും യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനും ശ്രമം നടത്തുന്നു' -എം.എന്‍.എസ് നേതാക്കളിലൊരാള്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തെ ബി.െജ.പി ഭരണവും അഞ്ചുവര്‍ഷത്തെ എം.എന്‍.എസ് ഭരണവും ചര്‍ച്ചയാക്കിയാണ് അമിത് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.

No comments