ശൈലജ ടീച്ചർ പിണറായിക്ക് ഇട്ട് കൊട്ടിയതോ..?? സര്‍ക്കാരിനെ ഞെട്ടിച്ച് നിയമസഭയില്‍ കെ.കെ ശൈലജ..!! ശൈലജ ടീച്ചർ പ്രകടിപ്പിച്ചത്..
തിരുവനന്തപുരം : പ്രതിപക്ഷ നിരയില്‍ നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതില്‍ പുതുമയില്ല, എന്നാല്‍ അത് ഭരണപക്ഷത്ത് നിന്നുമായാലോ. മുന്‍ സര്‍ക്കാരിലെ സമര്‍ത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ശ്രദ്ധേയയായത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ മുന്‍മന്ത്രിയുടെ വിമര്‍ശനം.
സംസ്ഥാനത്തെ പരമ്ബരാഗത, ചെറുകിടതൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ താത്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്ബള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.
ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം അതല്ലാതെ ക്ഷേമനിധി മതിയാവില്ലെന്നും എം എല്‍ എ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വ്യവസായ മന്ത്രി പി രാജീവ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ച ദിവസം തന്നെയാണ് ഭരണപക്ഷത്ത് നിന്നും ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നത്. ഇതിന് പിന്നാലെ കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

No comments