ഒരേയൊരു നിബന്ധന അംഗീകരിച്ചാല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമെന്ന് ഒവൈസി..!! യു.പിയില്‍ നിര്‍ണായക നീക്കവുമായി എ.ഐ.ഐ.എം..
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക നീക്കങ്ങളുമായി യു.പിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിെന്റ സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഒാള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവ് ആസദുദ്ദീന്‍ ഉവൈസി പറഞ്ഞു. പക്ഷെ അതിന് തങ്ങളുടെ ഒരേയൊരു നിബന്ധന അംഗീകരിക്കണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. നിബന്ധനയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മുസ്ലിമിനെ യു.പിയുടെ ഉപ മുഖ്യമന്ത്രിയാക്കണമെന്നാണ് ഉവൈസിയുടെ ആവശ്യം.
നിലവില്‍ ഓം പ്രകാശ് രാജ്ഭറിെന്റ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു.
ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനത ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കല്‍പ് മോര്‍ച്ച. ഈ മാസം ആദ്യം എ.ഐ.എം.ഐ.എം നേതാവ് അസിം വഖാര്‍ സംസ്ഥാനത്തെ ഡെപ്യൂട്ടി ചീഫ്മിനിസ്റ്റര്‍ സ്ഥാനം മുസ്‌ലിംകള്‍ക്കായി നീക്കിവക്കണമെന്ന് പറഞ്ഞിരുന്നു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
തെന്റ പാര്‍ട്ടി ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവും അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ യു.പിയില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതി പറയുന്നത്.403 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 289 സീറ്റുകള്‍ ബിജെപി നേടുമെന്ന് 2021 മാര്‍ച്ചില്‍ നടത്തിയ സര്‍വ്വേയില്‍ ഐഎഎന്‍എസ് സി-വോട്ടര്‍ ട്രാക്കര്‍ പറഞ്ഞിരുന്നു.

No comments