'ഇവന്‍ ജനിക്കുമ്പോള്‍ ഞാന്‍ അതിര്‍ത്തിയിലായിരുന്നു'..!! സിദ്ദുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പിണക്കം മറന്ന് അമരീന്ദറെത്തി.. തെരഞ്ഞെടുപ്പിന് ഒരുങ്ങി പഞ്ചാബ് കോൺഗ്രസ്..
ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ ഏറെക്കാലമായി തുടരുന്ന നേതാക്കളുടെ വിരോധം
അവസാനിച്ചു .ഐക്യത്തോടെ ഒരുമിക്കുന്ന നവ്ജോത് സിങ് സിധുവും മുഖ്യമന്തി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമാണ് കഥയിലെ നേതാക്കള്‍ .
മുഖ്യമന്ത്രിയെ കണ്ട മാത്രയില്‍ കൈകൂപ്പി സിദ്ധു ചോദിച്ചു . ‘സര്‍ സുഖമാണോ..അങ്ങയെ കണ്ടതില്‍ അത്രയേറെ സന്തോഷമുണ്ട്’…ഏറെക്കാലമായി പോര് തുടരുന്ന നേതാക്കന്മാര്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ സിധുവിന്റെ ആ ചോദ്യം ധാരാളമായിരുന്നു .
ഈ കാഴ്ച ‘ഗാലറി’യില്‍ കണ്ടിരുന്നവര്‍ക്ക് അതിന്‍റെ ആവേശവും സന്തോഷവും ഇരട്ടിയായി . പഞ്ചാബിലെ കോണ്‍ഗ്രസ് ദീര്‍ഘ നാളായി കാത്തിരുന്ന നിമിഷമായിരുന്നു അത്. ഇരുവരും ഒന്നിച്ച ആവേശത്തില്‍ കോണ്‍ഗ്രസ് ഇനി തെരഞ്ഞെടുപ്പിന്‍റെ പോരിടത്തിലേക്കിറങ്ങും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെ ട്ട സിധുവും അമരീന്ദറും ഐക്യത്തോടെ കോണ്‍ഗ്രസ് ഇന്നിങ്സിനെ നയിക്കും.
പഞ്ചാബ് ഭവനില്‍ പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് സിധുവും അമരീന്ദര്‍ സിങ്ങും കണ്ടുമുട്ടിയത്. തീന്‍മേശക്കരികെ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് മുന്നിലെത്തിയാണ് സിധു കൈകൂപ്പി അഭിവാദ്യം ചെയ്തത് .തുടര്‍ന്ന് തന്‍റെ എതിര്‍വശത്തായി ഇരിക്കാന്‍ ഒരുങ്ങിയ സിധുവിനെ തൊട്ടടുത്തേക്ക് അമരീന്ദര്‍ ക്ഷണിച്ചിരുത്തുകയായിരുന്നു. വളരെ സൗഹൃദപരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ വെളിപ്പെടുത്തി .
സര്‍ക്കാര്‍ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരുന്ന സിധുവിനെതിരെ അമരീന്ദറും രംഗത്തെത്തിയതോടെയാണ് വിരോധത്തിന് ആക്കം കൂടിയത് .ഇടഞ്ഞുനിന്നു സിധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചാണ് ൈഹക്കമാന്‍ഡ് അമ്ബ് തൊടുത്തത് . തുടക്കത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സിങ്ങിനെ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്.
പഞ്ചാബ് കോണ്‍ഗ്രസിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് തന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായ ഉടന്‍ സിധു പ്രഖ്യാപിച്ചിരുന്നു. തന്‍റെ യാത്ര തുടങ്ങിട്ടെയുള്ളൂവെന്നും പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ഉന്നമെന്നും സിധു വ്യക്തമാക്കിയിരുന്നു

No comments