Breaking News

കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് ആരും പറഞ്ഞുതരണ്ട; ഫോണ്‍വിളി വിവാദത്തില്‍ പ്രതികരിച്ച്‌ മുകേഷ് എംഎല്‍എ.. പിന്നിൽ ഇവർ..

 


ഫോണിലൂടെ കുട്ടിയോട് കയര്‍ത്തുസംസാരിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി മുകേഷ് എംഎല്‍എ.


ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നാണ് മുകേഷ് വിശദമാക്കുന്നത്.


തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു.


കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു.


നിലവില്‍ നടക്കുന്നത് രാഷ്ട്രീയ പ്രചാരണമാണ്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു.


റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികളെന്നും ആരാണ് പിന്നിലെന്ന് തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറഞ്ഞു.


ആളുകളുടെ ഫോണ്‍ എടുക്കാതിരിക്കുന്ന ആളല്ല താനെന്നും എടുക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ തിരികെ വിളിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ അടുത്തിടെ വൈറലായ കുട്ടിയുടെ സംഭവം വളരെ പ്ലാന്‍ ചെയ്ത് നടന്ന ഒരു ഹരാസ്മെന്‍റ് പരിപാടിയുടെ ഭാഗമാണെന്നും മുകേഷ് പറയുന്നു.


സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയില്‍ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച്‌ വിളിക്കാമെന്നും പറഞ്ഞിരുന്നു.


അതിന് ശേഷവും ആറ് പ്രാവശ്യം വിളിച്ചപ്പോഴേയ്ക്കും മീറ്റിംഗ് കട്ട് ആയിപ്പോയി. ഈ സമയത്താണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സംസാരം വന്നത്.


എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോര്‍ഡിംഗ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ച്‌ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് കേള്‍ക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.

No comments