Breaking News

തമിഴ്നാട്ടില്‍ ക്ലച്ച്‌ പിടിക്കാന്‍ സംസ്ഥാനം വേര്‍പെടുത്തണം ; കോംഗോനാടിന് വേണ്ടി പ്രചരണവുമായി ബിജെപി നീക്കം..

 


ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് തമിഴ്നാടും കേരളവും ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. കേരളത്തെ തീരെ കിട്ടില്ലെന്ന സാഹചര്യത്തില്‍ ആദ്യം തമിഴ്നാട് വേര്‍പെടുത്തി കോങ്കുനാട് സൃഷ്ടിച്ച്‌ വേരുകള്‍ ഉണ്ടാക്കാന്‍ നീക്കമെന്നാണ് ശ്രുതി. തമിഴ്നാട്ടില്‍ പ്രാദേശിക വേര്‍തിരിവ് സൃഷ്ടിച്ച്‌ കോങ്കുനാട് എന്ന സംസ്ഥാനം രൂപീകരിച്ച്‌ പുതിയ ഇടം കണ്ടെത്താന്‍ ബിജെപി നീക്കം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.


തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകള്‍ ചേര്‍ന്ന പ്രദേശമാണ് കോംഗുനാട്. ട്വിറ്ററില്‍ കോങ്കുനാട് എന്ന ഹാഷ്ടാഗ് ബി.ജെ.പി. ട്രെന്റിംഗ് ആക്കിയിട്ടുണ്ട്. കോങ്കുനാടുവിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യമാണ് ബി.ജെ.പി.മുന്നോട്ടുവെക്കുന്നത്. ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷന്‍ എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രി ആയതോടെയാണ് കോങ്കുനാടിനുള്ള ആവശ്യം ബി.ജെ.പി. ശക്തമാക്കിയത്.


പ്രദേശിക വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ന്യൂഡല്‍ഹിയിലെ 'ശക്തികേന്ദ്ര'ങ്ങളില്‍ നിന്നാണ് നടത്തുന്നതെന്നും ഇതിലൂടെ ഡി.എം.കെ. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതലെടുക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി. അനുകൂല അക്കൗണ്ടുകളില്‍ നിന്നാണ് ഈ ആവശ്യം ഉയരുന്നത്.


നേരത്തെ ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. രംഗത്തെത്തിയിരുന്നു. അതേ എം.പിയ്ക്ക് ക്യാബിനറ്റില്‍ ബി.ജെ.പി ഇടം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കം വലിയ രീതിയിലുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു.


ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായ എല്‍ അണ്ണാമലൈ കുപ്പുസ്വാമി ഐഎഎസ് ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാര്‍ട്ടി ഉപാദ്ധ്യക്ഷനായി മാറുകയും ചെയ്തു. അണ്ണാമലൈയെ സഹമന്ത്രിയാക്കിയതിലൂടെ കൊംഗു മേഖലയെ പിടിക്കാനാണ് ഉദ്ദേശം. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു എല്‍ അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്.

No comments