Breaking News

കേരളം തളരുമെന്ന് ആരും മനപ്പായസമുണ്ണേണ്ട ; ഒരു സാബു പോയാല്‍ ഒമ്ബത് സാബുമാര്‍ വരും..!! മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദര്‍ശനത്തിനു ശേഷം ജപ്പാനില്‍ നിന്ന് നിരവധി വ്യവസായികള്‍ ഇങ്ങോട്ടു പോരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു; എ. ജയശങ്കറിന്റെ കുറിപ്പ്

 


കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ നിക്ഷേപ കരാര്‍ ഒഴിവാക്കി തെലങ്കാനയിലേക്ക് പോയതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച. ഇപ്പോഴിതാ വിഷയത്തില്‍ പരിഹാസവുമായെത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ടെന്നും, ഒരു സാബു പോയാല്‍ ഒമ്ബത് സാബുമാര്‍ വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ട.


ഒരു സാബു പോയാല്‍ ഒമ്ബത് സാബുമാര്‍ വരും. കിറ്റെക്സ് പൂട്ടിയാല്‍ റിലയന്‍സ് തുറക്കും.


മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദര്‍ശനത്തിനു ശേഷം ജപ്പാനില്‍ നിന്ന് നിരവധി വ്യവസായികള്‍ ഇങ്ങോട്ടു പോരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും.

No comments