Breaking News

അഭിജിത് മുഖര്‍ജി തൃണമൂലിലേക്ക് ?

 


കൊല്‍ക്കത്ത: മുന്‍ രാഷ്​ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായിരുന്ന പരേതനായ പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസി (ടി.​എം.സി) ലേക്കെന്ന് റിപ്പോര്‍ട്ട് . പാര്‍ട്ടിമാറ്റം സംബന്ധിച്ച്‌​ അഭിജിത് മുഖര്‍ജി അന്തിമ തീരുമാനം എടുത്തതായും തിങ്കളാഴ്ച അംഗത്വ​മെടുക്കാന്‍ സാധ്യതയുണ്ടെന്നും തൃണമൂല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


കോണ്‍ഗ്രസിന്‍റെ ജംഗിപൂരില്‍ നിന്നുള്ള മുന്‍ എംപി കൂടിയായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുദ്\മായി കഴിഞ്ഞ മാസം കൂടിക്കാഴ്‌ച നടത്തിയിരുന്നു .വിവാദമായ കൊല്‍ക്കത്തയിലെ വ്യാജ വാക്സിനേഷന്‍ ക്യാമ്ബുമായി ബന്ധപ്പെട്ട്​ മമത ബാനര്‍ജിക്ക്​ അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.


“ഐ‌.എ.എസ് ഓഫിസര്‍ ചമഞ്ഞ്​ ദെബഞ്ചന്‍ ദേബ് എന്നയാള്‍ നടത്തിയ വ്യാജ വാക്സിനേഷന്‍ ക്യാമ്ബിന്‍റെ പേരില്‍ മമത ദീദിയെ വ്യക്തിപരമായി കുറ്റപ്പെടുത്തണമെങ്കില്‍, വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരുടെ എല്ലാ അഴിമതികള്‍ക്കും മോദിയെ കുറ്റപ്പെടുത്തണം. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്​ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല” -അഭിജിത് മുഖര്‍ജി ചൂണ്ടിക്കാട്ടി .


തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന തൃണമൂല്‍ പരിപാടിയില്‍ അഭിജിത്​ പാര്‍ട്ടിമാറ്റം പ്രഖ്യാപിക്കുമെന്നാണ്​ അനുമാനം ​. അതേസമയം, അഭിജിത്തിന്‍റെ സഹോദരി ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസ്​ നേതൃത്വത്തില്‍ സജീവമാണ്​. ഡല്‍ഹി ആസ്ഥാനമായാണ്​ ഇവരുടെ പ്രവര്‍ത്തനം.

No comments