Breaking News

മാണി പെരും കളളനാണെന്ന് പറഞ്ഞാല്‍ മകന്‍ അതിലും കളളനല്ലെ..?? സ്വന്തം തന്തയെ കളളനെന്ന് വിളിച്ചവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് ജോസ് കെ മാണിയെന്ന് പിസി ജോര്‍ജ്..

 


തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. കേരള സര്‍ക്കാരിന് ഇങ്ങനെ ഒരു അപ്പീല്‍നല്‍കാന്‍ അവകാശമില്ലെന്ന് കോടതി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ മാണി പെരുംകളളനെന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഈ സംഘര്‍ഷം ഉണ്ടായതെന്ന്. മാണി പെരുംകളളനാണെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മകന്‍ അതിലും കളളനല്ലെ എന്നാണ് തന്റെ സംശയമെന്നും ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.


മാണിയുടെ മകനെ എന്തിനാണ് ഇടത് പക്ഷത്തിനൊപ്പം കൂട്ടിയിരിക്കുന്നത്.


മാനാഭിമാനം ഉണ്ടോ ജോസ് കെ. മാണിക്ക്. സ്വന്തം തന്തയെ കളളനെന്നു വിളിക്കുന്ന പിണറായി വിജയനൊപ്പം സിന്ദാബാദ് വിളിച്ച്‌ കൂടിയിരിക്കുകയാണ്. നാണം ഉണ്ടെങ്കില്‍ അയാള്‍ ഇറങ്ങി പോകേണ്ടേ. ജോസിന് രണ്ട് കാര്യങ്ങളെ ചെയ്യാനുളളു. ഒന്ന് സ്വന്തം അച്ഛന്‍ കളളനാണെന്ന് സമ്മതിച്ചതിനുശേഷം പിണറായിക്കൊപ്പം നില്‍ക്കുക. അല്ലെങ്ങില്‍ അച്ഛനെ കളളനെന്ന് വിളിച്ചവരുമായുളള ബന്ധം വിച്ഛേദിക്കുക. എന്ത് വേണമെന്ന് ജോസ് തീരുമാനിക്കട്ടെ. ആ മാന്യത അയാള്‍ക്ക് ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.


ഇത്രയും ഭൂരിപക്ഷം ഉണ്ടായിട്ടും ജോസ് കെ. മാണിയെ എന്തിന് പിണറായി സ്വീകരിച്ചു എന്നതും എന്തിന് ജോസ് പിണറായിയോടൊപ്പം ചേര്‍ന്നു എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. അതൊക്കെ ബിസിനസ് ബന്ധമാണ്. സ്വന്തം അച്ഛനെ അപമാനിച്ചവരുമായി കച്ചവടം ചെയ്യുന്നത് ശരിയാണോ? ഇതുമായി ബന്ധപ്പെട്ട സത്യം പുറത്ത് വരും. മാനാഭിമാനമുണ്ടെങ്കില്‍ ജോസ് കെ. മാണി രാജിവയ്ക്കണം. രാജ്യത്തെ പരമോന്നതമായ നീതിപീഠത്തില്‍ നിന്നും ഇത്രയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് അവകാശമില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

No comments