സി.പി.എമ്മില്‍ പ്രായപരിധി 75 ആക്കുമെന്ന് യെച്ചൂരി..!! പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം പോകുമോ..?? സിപിഎമ്മിൽ നിർണായക നീക്കം..
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 80 വയസാണ് നിലവിലെ പ്രായപരിധി. പിണറായി വിജയന് ഇളവ് നല്‍കണോയെന്ന കാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കും. നിലവില്‍ അംഗങ്ങളായവര്‍ക്ക് പുതിയ പ്രായപരിധി ബാധകമാക്കില്ല.
പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേരിട്ടത് വന്‍ തകര്‍ച്ചയെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നല്‍കിയതായും കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തന മികവ് അംഗീകരിച്ചു എന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി യെച്ചൂരി അറിയിച്ചു.
കെ.കെ. ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതിനെ ന്യായീകരിക്കുന്ന തരത്തിലാണ് ഇന്ന് യെച്ചൂരി പ്രതികരിച്ചത്. മാറ്റങ്ങള്‍ക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമര്‍ശനം ഉന്നയിച്ചത്.

No comments