Breaking News

രാജീവ് ഗാന്ധി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന..!! ഘടക കക്ഷിയുടെ വ്യത്യസ്തമായ നിലപാടിൽ അമ്പരന്ന് കോൺഗ്രസ്..


 ​ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ ​േഖല്‍ രത്​നയില്‍നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കിയ തീരുമാനത്തെ എതിര്‍ത്ത്​ ശിവസേന. രാജീവ്​ ഗാന്ധിയുടെ പേരുമാറ്റാതെ േഹാക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്‍റെ പേരില്‍ വലി​യ ​മറ്റൊരു അവാര്‍ഡ്​ പ്രഖ്യാപിക്കാമായിരുന്നുവെന്നാണ്​ ശി​വസേനയുടെ പ്രതികരണം.


ശിവസേന മുഖപത്രമായ സാമ്​നയിലാണ്​ പ്രതികരണം. ധ്യാന്‍ ചന്ദിനെ ആദരിക്കേണ്ടത്​ രാജീവ്​ ഗാന്ധിയുടെ ​ത്യാഗത്തെ അപമാനിക്കാതെ വേണമെന്നും വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.


'ധ്യാന്‍ ചന്ദിന്‍റെ പേരില്‍ വലിയൊരു അവാര്‍ഡ്​ പ്രഖ്യാപിക്കണമായിരുന്നു. എങ്കില്‍ കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിക്കുമായിരുന്നു' -എഡിറ്റോറിയലില്‍ പറയുന്നു.


മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ്​ ഗാന്ധിയുടെയും രാജ്യത്തിന്​ വേണ്ടിയുള്ള ത്യാഗം പരിഹാസത്തിന്​ പാത്രമാകാന്‍ പാടില്ല. ഇന്ദിരാഗാന്ധിയെ ഭീകരര്‍ കൊലപ്പെടുത്തി. ഭീകരരുടെ ആക്രമണത്തില്‍ രാജീവ്​ ഗാന്ധിക്കും ജീവന്‍ നഷ്​ടമായി. രാഷ്​ട്രീയത്തിന്‍റെ പേരില്‍ വ്യാത്യാസമുണ്ടാകും. എന്നാല്‍, രാജ്യത്തിന്‍റെ വികസനത്തിന്​ ​േവണ്ടിയുള്ള ത്യാഗം ഒരു പരിഹാസപാത്രമാകാന്‍ പാടില്ല' -ശിവസേന പറയുന്നു.


രാജീവ്​ ഗാന്ധി ഖേല്‍ രത്​ന അവാര്‍ഡ്​ മേജര്‍ ധ്യാന്‍ ചന്ദ്​ ഖേല്‍ രത്​ന അവാര്‍ഡെന്ന്​ പുനര്‍നാമകരണം ചെയ്യുന്നത്​ പൊതുവികാരം മാനിച്ചല്ല, അത്​ രാഷ്​ട്രീയ ലക്ഷ്യമാണ്​. രാജീവ്​ ഗാന്ധിയെ അപമാനിക്കാതെ മേജന്‍ ധ്യാന്‍ ചന്ദിനെ ആദരിക്കണം. രാജ്യത്തിന്‍റെ സംസ്​കാരവും പാരമ്ബ​ര്യവും നഷ്​ടപ്പെട്ടു. ഇന്ന്​ ധ്യാന്‍ ചന്ദിനും അങ്ങനെ തോന്നിക്കാണും -ശിവസേന കുറിച്ചു.


ഗുജറാത്തിലെ സര്‍ദാര്‍ പ​േട്ടല്‍ സ്​റ്റേഡിയത്തിന്​ ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര്​ നല്‍കിയതിനെതിരെയും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. 'ഇപ്പോള്‍ ബി.ജെ.പി രാഷ്​ട്രീയം കളിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം രാജീവ്​ ഗാന്ധി ഹോക്കി സ്​റ്റിക്ക്​ കൈകൊണ്ട്​ തൊട്ടിട്ട​ുണ്ടോ എന്നായിരുന്നു? ഈ ചോദ്യം ന്യായമാണ്​. എന്നാല്‍ അഹമദാബാദിലെ സര്‍ദാര്‍ പ​േട്ടല്‍ സ്​റ്റേഡിയം നരേന്ദ്രമോദിയുടെ പേരിലാക്കുന്നത്​ ക്രിക്കറ്റില്‍ അ​േദ്ദഹം എന്തെങ്കിലും സംഭാവന നല്‍കിയിട്ടാണോ? അല്ലെങ്കില്‍ ഡല്‍ഹി സ്​റ്റേഡിയത്തിന്​ അരുണ്‍ ജെയ്​റ്റിലിയുടെ പേരിട്ടു. എന്നാല്‍ അത്​ ഇവിടെയും ബാധക​മാണോ​? ജനങ്ങള്‍ ഈ ചോദ്യം ചോദിച്ചുതുടങ്ങി' -ശിവസേന പറയുന്നു.


കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജീവ്​ ഗാന്ധിയുടെ പേരുമാറ്റി വിദ്വേഷ രാഷ്​ട്രീയം പ്രചരിപ്പിക്കുകയാണെന്നും ശിവസേന പറയുന്നു.

No comments