Breaking News

കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

 


ആ​ഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെ​ഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.


നേരത്തെ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സര്‍കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍കാരിന്റെ പുതിയ ഉത്തരവ്.

No comments