'എന്തുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കുന്നില്ല'; മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ സമരത്തിന്..
മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ സമരത്തിന് ഒരുങ്ങുന്നു.
മദ്യ ഷാപ്പുകള്‍ തുറന്നിട്ടും എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ തുറക്കാത്തതെന്ന് അണ്ണാ ഹസാരെ ചോദിച്ചു.
അഹ്മദ് നഗര്‍ ജില്ലയിലെ സിദ്ദി ഗ്രാമത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഹസാരെ. ''എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാത്തത്?. ആളുകള്‍ക്ക് ക്ഷേത്രങ്ങള്‍ തുറന്നുനല്‍കുന്നതില്‍ എന്ത് അപകടമാണുള്ളത്?. കോവിഡാണ് കാരണമെങ്കില്‍ മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ വലിയ വരികള്‍ ഉണ്ടല്ലോ'' -ഹസാരെ പറഞ്ഞു.
ക്ഷേത്രങ്ങള്‍ തുറക്കണമന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് താന്‍ കൂടെയുണ്ടാകുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറന്നു നല്‍കണമെന്ന് പ്രതിപക്ഷമായWhy temples not reopened in Maharashtra? asks Anna Hazare; assures support for protest ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹസാരെയും രംഗത്തെത്തുന്നത്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച 4,831 കേസുകളും 126 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

No comments