Breaking News

ഒറ്റ ദിവസം കൊണ്ട് വർഷങ്ങൾക്ക് കൊണ്ട് നേടിയ ജനകീയത കളഞ്ഞ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും..!! എഐസിസി തീരുമാനം ലംഘിച്ചത് എഐസിസി ജനറൽ സെക്രട്ടറി തന്നെ..!! കോൺഗ്രസിന് വേണ്ടി..

 


മതിയായ ചര്‍ച്ചകള്‍ നടത്താതെയാണ് ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാവരുമായും വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഞങ്ങള്‍ മാറ്റമാണ് കൊണ്ടുവരുന്നത്. സാമ്ബ്രദാ‍യിക രീതിയില്‍ നിന്ന് മാറ്റം വരും. കോണ്‍ഗ്രസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയാറാക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.


താനും കെ. സുധാകരനും ഏതെങ്കിലും മൂലയില്‍ മാറിയിരുന്നല്ല പട്ടിക തയാറാക്കിയത്. താഴെത്തട്ടില്‍ വരെ വിശദമായ ചര്‍ച്ച നടത്തി. കുറച്ചുകൂടി ചര്‍ച്ച നടന്നിരുന്നെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട പട്ടിക ആകുമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞത്. എന്നാല്‍, ചര്‍ച്ച നടത്തിയിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്.


ഇത്രയും വേഗത്തില്‍ ഇത്രയും നന്നായി ഒരു പട്ടിക അവതരിപ്പിച്ച കാലമുണ്ടായിട്ടില്ല. വിമര്‍ശനമുന്നയിക്കുന്നവരുടെ കാലത്ത് ഒരു വര്‍ഷം ഒക്കെ ഇരുന്നാണ് പട്ടിക നല്‍കിയത്. അവര്‍ രണ്ടുപേരും തന്ന പേര് അങ്ങനെ തന്നെ വീതംവെച്ച്‌ ഏഴും ഏഴുമായി കൊടുക്കാനാണെങ്കില്‍ ഞങ്ങളീ സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യമില്ലല്ലോ. അവര്‍ ചിലപ്പോള്‍ അങ്ങനെയാവും ആഗ്രഹിക്കുന്നത്. പണ്ട് അങ്ങനെയാവും നടക്കാറുള്ളത്.


ഇപ്പോഴത്തെ 14 പേരുകളും പ്രഖ്യാപിച്ചതില്‍ തനിക്കും കെ.പി.സി.സി അധ്യക്ഷനും പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. വഴങ്ങിയിട്ടുമില്ല -വി.ഡി. സതീശന്‍ പറഞ്ഞു.

No comments