Breaking News

കൂറുമാറിയ മന്ത്രിമാർക്ക് വൻ തിരിച്ചടി..?? കര്‍ണാടകയില്‍ ബൊൈമ്മെ സര്‍ക്കാറിലെ മന്ത്രിമാര്‍ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും..!! യെദ്യൂരപ്പക്ക് മുന്നിൽ..

 


ബംഗളൂരു: കര്‍ണാടകയിലെ ബസവരാജ്​ ബൊ​ൈമ്മ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാര്‍ ആഗസ്റ്റ്​ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉള്‍പ്പെടെ ഏഴുപേരാണ്​ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക.


ബി​.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലപ്പെടുത്തും.


മുഖ്യമന്ത്രിയായിരുന്ന ബി.എസ്​.​ യെദിയൂരപ്പ രാജിവെച്ചതോടെ ബസവരാജ്​ ബൊമ്മൈ കഴിഞ്ഞ ബുധനാഴ്ച മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരത്തിലെത്തിയിരുന്നു. അതി​നിടെ ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയിലേക്ക്​ തിരിക്കുമെന്നാണ്​ വിവരം.


മന്ത്രിമാരെ തീരുമാനിക്കുന്നത്​ സംബന്ധിച്ച്‌​ യാതൊരു പട്ടികയും ​തന്‍റെ പക്കല്‍ ഇല്ലെന്നും കേ​ന്ദ്ര നേതൃത്വമാണ്​ അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു. മുന്‍ മന്ത്രിമാരായ ആര്‍. അശോകയും വി. സോമണ്ണയും തമ്മില്‍ തര്‍ക്കത്തെക്കുറിച്ച്‌​ അ​േദ്ദഹം പ്രതികരിക്കാന്‍ തയാറായില്ല.


തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ ശേഷമാകും മ​ന്ത്രിമാരെക്കുറിച്ച്‌​ തീരുമാനമെടുക്കുക. ബുധനാഴ്ച സത്യപ്രതിജ്ഞയും നടത്തും -ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.

No comments