Breaking News

കൂറുമാറിയ മന്ത്രിമാർക്ക് വൻ തിരിച്ചടി..?? കര്‍ണാടക ബൊൈമ്മെ സര്‍ക്കാറിലെ മന്ത്രിമാര്‍ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും..!! യെദ്യൂരപ്പക്ക് മുന്നിൽ...

 


കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ആഗസ്റ്റ് നാലിന് സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉള്‍പ്പെടെ ഏഴു പേരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക.

മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ രാജിവെച്ചതോടെ ബസവരാജ് ബൊമ്മൈ കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയിരുന്നു. അതിനിടെ ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. മന്ത്രിസഭ വിപുലീകരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച്‌ യാതൊരു പട്ടികയും തന്റെ പക്കല്‍ ഇല്ലെന്നും കേന്ദ്ര നേതൃത്വമാണ് അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു.

No comments