എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമം, കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡു ചെയ്തു..
അമ്ബലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡുചെയ്തു.
അമ്ബലപ്പുഴയില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
ഇതിനെത്തുടര്‍ന്ന് കുഞ്ഞുമോനില്‍ നിന്ന് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനാലാണ് കെ പി സി സി പ്രസിഡന്റ് നടപടി സ്വീകരിച്ചത്. നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ഇല്ലിക്കലിനെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
No comments