Breaking News

മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇ ബുള്‍ ജെറ്റ്

 


മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുതുരമായ ആരോപണങ്ങള്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ഉന്നയിക്കുന്നത്. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നിലെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.


പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണ്- ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.


കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.


ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാര്‍ക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച്‌ പൊലീസ് രംഗത്ത് എത്തിയിരുന്നു. മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിന്‍റെ വാദം. പിന്നാലെയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വിശദീകരണം.

No comments