മടങ്ങിപ്പോക്ക് തള്ളാതെ ഗോപിനാഥ്..!! ''സുധാകരനുമായി ഇന്നും ആഭ്യന്തരകാര്യങ്ങള്‍ സംസാരിച്ചു''..!! നാളെ..
കോണ്‍ഗ്രസിലേക്കുള്ള മടങ്ങിപ്പോക്ക് തള്ളാതെ രാജിവച്ച എവി ഗോപിനാഥ്. കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുമെന്നും പറയുന്നില്ല, പോകില്ലെന്നും ഇപ്പോള്‍ പറയുന്നില്ല.
അന്തിമ തീരുമാനമെടുക്കാന്‍ കുറച്ചു കൂടി കാത്തിരിക്കണമെന്നും ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥ് പറഞ്ഞത്: ജനാധിപത്യത്തില്‍ പല ചര്‍ച്ചകളും നടക്കുമല്ലോ. മറ്റൊരു പാര്‍ട്ടിലേക്കെന്ന ചര്‍ച്ച എവിടെയും തുടങ്ങിയിട്ടില്ല. എങ്കില്‍ മാത്രമല്ലേ എനിക്ക് അത് പറയാന്‍ കഴിയൂ. പ്രതീക്ഷകള്‍ പലര്‍ക്കും പലതുമുണ്ടാകാം. പഴയ കാലത്തെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോള്‍. എല്ലാവര്‍ക്കും എല്ലാം മനസിലാക്കാനും അറിയാനുമുള്ള വിവേകവും അറിവുമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുമെന്നും പറയുന്നില്ല, പോകില്ലെന്നും പറയുന്നില്ല. ഞാന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ദീര്‍ഘമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകില്ലെന്ന കാര്യം എങ്ങനെ തള്ളികളയാന്‍ പറ്റും. ഇനിയെന്ത് വേണമെന്ന് സമയമാകുമ്ബോള്‍ വ്യക്തമാക്കും. പല തവണ ഞാന്‍ കെ സുധാകരനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. വിളിച്ചത് കൊണ്ടെന്നും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ പറ്റില്ല.
വിളിച്ചപ്പോള്‍ പാര്‍ട്ടി ആഭ്യന്തരകാര്യങ്ങളാണ് സുധാകരനുമായി സംസാരിച്ചത്. രാജിവച്ചെങ്കിലും ഞാന്‍ ഇപ്പോഴും പാര്‍ട്ടി അനുഭാവിയാണ്. നിലവില്‍ ഞാനൊരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലല്ലോ. നിലവില്‍ കോണ്‍ഗ്രസ് അംഗത്വമില്ലെങ്കിലും ഞാന്‍ പാര്‍ട്ടി അനുഭാവി തന്നെയാണ്.

No comments