പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തി
പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസമായിരുന്നു ഓണസമ്മാന വിതരണം. ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ അത് തിരികെ നല്‍കുകയും ചെയര്‍പേഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. അഴിമതിയിലൂടെ ലഭിച്ച കമ്മിഷന്‍ പണമാണിതെന്ന് സംശയിക്കുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു.43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരിക്കുന്നത്.
No comments