Breaking News

കൊല്ലം ഡി.സി.സി പ്രസിഡന്‍റ് പദം ; കൊടിക്കുന്നിലിനും രാജേന്ദ്ര പ്രസാദിനും എതിരെ പോസ്റ്റർ..

 


കെ.പി.സി.സി മുന്‍ വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.


ഡി.സി.സി പ്രസിഡന്‍റിനെ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കൊടിക്കുന്നിലിന് പിരിക്കാന്‍ തറവാട് സ്വത്തല്ലെ'ന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദിനെ ആക്ഷേപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. '78 വയസ് രാജേന്ദ്രപ്രസാദ്, എഴുന്നേറ്റ് നില്‍കാന്‍ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡി.സി.സി. പ്രസിഡന്‍റ്' എന്നാണ് പോസ്റ്ററില്‍ ഉളളത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കെ.പി.സി.സി കൈമാറിയ 14 ഡി.സി.സി പ്രസിഡന്‍റുമാരുടെ മുന്‍ഗണനാപട്ടികയില്‍ കൊല്ലത്തേക്ക് രാജേന്ദ്ര പ്രസാദിന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊടിക്കുന്നല്‍ സുരേഷിന്‍റെ നോമിനിയാണ് രാജേന്ദ്ര പ്രസാദ് എന്നാണ് വിമര്‍ശനം.

അതേസമയം, എ. ഷാനവാസ് ഖാന്‍, ആര്‍. ചന്ദ്രശേഖരന്‍, പുനലൂര്‍ മധു, എം.എം. നസീര്‍ എന്നിവരുടെ പേരുകളും ഡി.സി.സി പ്രസിഡന്‍റ് പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

No comments