ഉത്രയെ മൂര്‍ഖന്‍പാമ്ബ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്.
ഉത്രയെ മൂര്‍ഖന്‍പാമ്ബ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്‌ഥാന പരിശീലന ഇന്‍സ്‌റ്റിറ്റ്യൂട്ടിലായിരുന്നു കൊല്ലം മുന്‍ റൂറല്‍ എസ്.പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ ഡമ്മി പരീക്ഷണം.
ഉത്രയുടെ ശരീരത്തില്‍ 2.3 സെന്റിമീറ്റര്‍, 2.8 സെ.മീ. ആഴത്തിലുള്ള മുറിവുകളാണു കണ്ടെത്തിയത്. സ്വാഭാവികമായ പാമ്ബുകടിയാണെങ്കില്‍ യഥാക്രമം 1.7-1.8 സെ.മീ. മുറിവേയുണ്ടാകൂ. മൂര്‍ഖന്‍ ഒരിക്കല്‍ കടിച്ചാല്‍ ഉടന്‍ വീണ്ടും കടിക്കുകയുമില്ല. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകളുടെയും അടിസ്‌ഥാനത്തിലായിരുന്നു പരീക്ഷണം. 2020 ഒക്‌ടോബറിലാണ് ഉത്ര കൊല്ലപ്പെട്ടത്. പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകം സംസ്‌ഥാനത്താദ്യമായിരുന്നു. കുറ്റകൃത്യം മൂടിവയ്‌ക്കാനായി സര്‍പ്പകോപകഥയും ഭര്‍ത്താവ് സൂരജ് പ്രചരിപ്പിച്ചു.
എസ്. നാരായണ്‍

No comments