Breaking News

പ്രശാന്ത്​ കിഷോറിനെ തടഞ്ഞു..!! അഭിഷേകിനെ അയച്ച്‌​ മമത..!! ഞെട്ടിച്ച്..

 


ന്യൂ​ഡ​ല്‍​ഹി: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ള രാ​ഷ്​​ട്രീ​യ സാ​ധ്യ​ത പ​ഠി​ക്കാ​ന്‍ ത്രി​പ​ു​ര​യി​ലേ​ക്കു​​പോ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്​​ഞ​ന്‍ പ്ര​ശാ​ന്ത്​ കി​ഷോ​റി​നെ​യും സം​ഘ​ത്തേ​യും ത​ട​ഞ്ഞു. തു​ട​ര്‍​ന്ന്​ പാ​ര്‍​ട്ടി​യു​ടെ അ​ഖി​േ​ല​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക്​ ബാ​ന​ര്‍​ജി തി​ങ്ക​ളാ​ഴ്​​ച​ ത്രി​പു​ര​യി​ലെ​ത്തും.


ബി.​ജെ.​​പി സ​ര്‍​ക്കാ​ര്‍ കോ​വി​ഡ്​ പ്രോ​​േ​ട്ടാ​ക്കോ​ളി​െന്‍റ പേ​രി​ലാ​ണ്​​ പ്ര​ശാ​ന്ത്​ കി​ഷോ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള 'െഎ-​പാ​ക്​' സം​ഘ​ത്തെ അ​ഗ​ര്‍​ത്ത​ല ഹോ​ട്ട​ലി​ല്‍ ബ​ന്ദി​യാ​ക്കി​യ​ത്. ഇ​തി​നു​​ പി​ന്നാ​ലെ​യാ​ണ്​ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ അ​ന​ന്ത​ര​വ​നും പാ​ര്‍​ട്ടി​യി​ലെ ര​ണ്ടാ​മ​നു​മാ​യ അ​ഭി​ഷേ​ക്​ ബാ​ന​ര്‍​ജി​യും ത്രി​പു​ര​യി​ലെ​ത്തു​ന്ന​ത്.


പ്ര​ശാ​ന്ത്​ കി​ഷോ​റി​നെ​യും ഒ​രു പ്ര​ഫ​ഷ​ന​കല്‍ സം​ഘ​ത്തി​ലെ ആ​ണ്‍​കു​ട്ടി​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്​ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്‌​ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി​മാ​രാ​യ ബ്ര​ത്യ ബ​സു, മ​ലാ​യ്​ ഘ​ട​ക്, തൃ​ണ​മൂ​ല്‍ എം.​പി ഡെ​റി​ക്​ ഒ​ബ്​​റേ​ന്‍ എ​ന്നി​വ​രും ത്രി​പു​ര​യി​ലെ​ത്തി​യി​രു​ന്നു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യേ​യും പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഞെ​ട്ടി​ച്ച അ​തേ രീ​തി​യി​ല്‍ 2023ല്‍ ​ന​ട​ക്കു​ന്ന ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി​ക്ക്​ വ​ന്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്താ​നു​ള്ള നീ​ക്ക​മാ​ണ്​ മ​മ​ത ന​ട​ത്തു​ന്ന​ത്. ബി​പ്ല​ബ്​ ദേ​ബി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ജെ.​പി സ​ര്‍​ക്കാ​റി​െന്‍റ ഭ​ര​ണ​ത്തി​ല്‍​നി​ന്ന​ും ര​ക്ഷ​തേ​ടി ത്രി​പു​ര​യി​ലെ ബം​ഗാ​ളി വം​ശ​ജ​ര്‍ ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ രാ​ജ്യ​സ​ഭ​യി​ലെ തൃ​ണ​മൂ​ല്‍ ഉ​പ​നേ​താ​വ്​ സു​കേ​ന്ദു ശേ​ഖ​ര്‍ റോ​യി​യും പ​റ​ഞ്ഞു. ത്രി​പു​ര വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ അ​ഭി​ഷേ​ക്​ ബാ​ന​ര്‍​ജി ജ​ന​കീ​യ നേ​താ​വാ​ണെ​ന്നും പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന്​ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ശേ​ഖ​ര്‍ റോ​യി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത്രി​പു​ര​യി​ല്‍ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ന്‍ മ​മ​ത നേ​ര​ത്തേ​യും ശ്ര​മി​ച്ച​താ​ണെ​ന്നും അ​തൊ​ന്നും ഫ​ലം ക​ണ്ടി​ട്ടി​ല്ലെ​ന്നും ബി.​ജെ.​പി ബം​ഗാ​ള്‍ ഘ​ട​കം പ്ര​സി​ഡ​ന്‍​റ്​ ദി​ലീ​പ്​ ഘോ​ഷ്​ പ്ര​തി​ക​രി​ച്ചു.

No comments