'ആരും നിയമത്തിന് അതീതരല്ല'..!! പിതാവിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി..!! സംഭവം ഇങ്ങനെ..
ബ്രാഹ്മണരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പരാമര്‍ശങ്ങളെ തുടര്‍ന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്സിങ് ബാഘേലിന്‍റെ പിതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഉത്തര്‍പ്രദേശില്‍ വെച്ചാണ് ഭൂപേഷ് ബാഘേലിന്‍റെ പിതാവ് നന്ദകുമാര്‍ ബാഘേല്‍ വിവാദ പരാമര്‍ശം നടത്തിയത്.
'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാന്‍ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്കരിക്കാനാവും. അവര്‍ തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണം'-നന്ദകുമാര്‍ ബാഘേല്‍ പറഞ്ഞു.
സര്‍വ ബ്രാഹ്മിണ്‍ സമാജിന്‍റെ പരാതിയെ തുടര്‍ന്നാണ് ഡി.ഡി നഗര്‍ പൊലീസ് ശനിയാഴ്ച നന്ദകുമാര്‍ ബാഘേലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമമാണ് മുഖ്യമെന്നും തന്‍റെ സര്‍ക്കാര്‍ എല്ലാ വിഭാഗക്കാര്‍ക്കുമായാണ് നിലകൊള്ളുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്‍റെ 86 വയസായ അച്ഛനാണെങ്കില്‍ പോലും. ഛത്തിസ്ഗഢ് സര്‍ക്കാര്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്‍റെ പിതാവ് നന്ദകുമാര്‍ ബാഘേലിന്‍റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ത്തു. അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ എനിക്കും സങ്കടമുണ്ട്' -ഭൂപേഷ് ബാഘേല്‍ പറഞ്ഞു.

No comments