Breaking News

വി.ഡി സതീശന്‍ തിരുവഞ്ചൂരിനെയും ഉമ്മന്‍ ചാണ്ടിയെയും കണ്ടു..!! സുപ്രധാന മാറ്റങ്ങൾ..

 


വിവാദ ചൂടിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വീട്ടിലെത്തി കണ്ടു.


പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ വിവാദ ചുഴികളിലാക്കിയതിനിടയിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.


തങ്ങള്‍ക്ക് പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്ലാതിരുന്നാല്‍ പ്രശ്നങ്ങള്‍ വഷളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


എന്നാല്‍ രമേശ് ചെന്നിത്തലയെ കുറിച്ച്‌ ചോദിച്ച ചോദ്യങ്ങള്‍ക്ക് വിഡി സതീശന്‍ വ്യക്തമായി ഉത്തരം പറയാന്‍ തയ്യാറായില്ല. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും പോലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് മറുപടി പറയില്ല എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.


ചെന്നിത്തലയെ എപ്പോള്‍ കാണും എന്ന് ചോദ്യത്തിനും അദ്ദേഹം മൗനം പാലിച്ചു. മുതിര്‍ന്ന നേതാവായി ഒതുക്കാന്‍ ശ്രമിക്കുന്നതായുള്ള ചെന്നിത്തലയുടെ ആരോപണത്തിനും സതീശന്‍ മറുപടി നല്‍കിയില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വീട്ടിലെത്തി കണ്ട അദ്ദേഹം സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

No comments