യൂത്തിന്റെ പിന്തുണ രാഹുല്‍ ഗാന്ധിക്ക്..!! കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവുമായി പ്രമേയം..
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. ഗോവയില്‍ സംഘടിപ്പിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വി., നാഷണല്‍ ഇന്‍ചാര്‍ജ് എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ, രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഛത്തീസ്ഗഢ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും സമാനമായ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകണം, അതിനായി യോഗത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി. വരും ദിവസങ്ങളില്‍, രാജ്യ താല്‍പ്പര്യാര്‍ത്ഥം ഉയരുന്ന എല്ലാ പ്രശ്നങ്ങളിലും യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ പോരാടുകയും ഈ സമരം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുമെന്നും ശ്രീനിവാസ് പറഞ്ഞു. വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിലെ ഓരോ പ്രവര്‍ത്തകരും സ്വേച്ഛാധിപത്യ സര്‍ക്കാരിനെതിരെ പോരാടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും രാഹുല്‍ ഗാന്ധിയുടെ സന്ദേശവും രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കൃഷ്ണ അല്ലവരു പറഞ്ഞു.
യോഗത്തില്‍, യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയവും സംഘടനാപരവുമായ പ്രമേയങ്ങളും പാസാക്കി. കൂടാതെ, സംഘടനാ പ്രശ്നങ്ങള്‍, ആഭ്യന്തര തിരഞ്ഞെടുപ്പ്, അംഗത്വം, കാമ്ബെയ്ന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കര്‍ഷകരുടെ പ്രശ്നം, ദേശീയ സുരക്ഷ, രാജ്യത്തിന്റെ വസ്തുവകകള്‍ വില്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍, ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ എങ്ങനെ പോരാടാം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചയായി.

No comments