Breaking News

ഞാനും പിണറായിയും ഉറ്റ സുഹൃത്തുക്കളാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍...

 


മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ 'പരനാറി' എന്ന് വിളിച്ചതില്‍ വ്യക്തിപരമായി യാതൊരു വിദ്വേഷമില്ലെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍.


അതിനെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റായി മാത്രമേ താന്‍ കാണുന്നുള്ളൂ എന്നും അദ്ദഹം വ്യക്തമാക്കി. പിണറായിയുമായി തനിക്ക് അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.


'ഞങ്ങള്‍ രണ്ടുപേരും പൊതുരം​ഗത്ത് നില്‍ക്കുന്നതിനാല്‍ പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു. ഡല്‍ഹിയില്‍ ഈയിടെ കുളിമുറിയില്‍ വീണ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച്‌ ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിര്‍പ്പ് ഉണ്ടാകുമല്ലോ'- പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

No comments